Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Supply

Thiruvananthapuram

ഇന്നും നാളെയും ജലവിതരണം തടസപ്പെടും

ക​ഴ​ക്കൂ​ട്ടം: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പോ​ങ്ങു​മ്മൂ​ട് സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പു​തു​കു​ന്ന് ജ​ല​സം​ഭ​ര​ണി​യി​ൽ പ​മ്പ് സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ നാളെ വൈ​കു​ന്നേ​രം അ​ഞ്ചു​ വ​രെ ചെ​ല്ല​മം​ഗ​ലം, പൗ​ഡി​ക്കോ​ണം, മ​ണ്ണ​ന്ത​ല, ഞാ​ണ്ടൂ​ർ​ക്കോ​ണം, ഇ​ട​വ​ക്കോ​ട്, ചേ​ങ്കോ​ട്ടു​കോ​ണം, കാ​ട്ടാ​യി​ക്കോ​ണം വാ​ർ​ഡു​ക​ളി​ൽ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും. ഉ​പ​ഭോ​ക്താ​ക്ക​ൾ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

District News

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി ; ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പൈ​പ്പു​ പൊ​ട്ടി ജ​ല വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ ഹൃ​ദ​യ ശ​സ്‌​ത്ര​ക്രി​യ​യ​ട​ക്കം മാ​റ്റിവ​ച്ചു.

രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ദു​രി​ത​ത്തി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ സ​ർ​ജി​ക്ക​ൽ ബ്ലോ​ക്കി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ വാ​ർ​ഡു​ക​ളും ശ​സ്ത്ര​ക്രി​യ തി​യ​റ്റ​റു​ക​ളി​ലു​മ​ട​ക്കം മു​ഴു​വ​ൻ ബ്ലോ​ക്കി​ലും വെ​ള്ളം ല​ഭി​ക്കാ​തെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും വ​ല​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട് മു​ത​ൽ ത​ട​സ​പ്പെ​ട്ട ജ​ല​വി​ത​ര​ണം രാ​ത്രി വൈ​കി​യും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​മു​ള്ള ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽനി​ന്ന് നേ​രി​ട്ടാ​ണ് ഇ​വി​ടേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് വളപ്പിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സി​എ​ച്ച് ലാ​ബിന്‍റെ ഉ​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​താ​ണ് വെ​ള്ളം മു​ട​ങ്ങാ​ൻ കാ​ര​ണം. വെ​ള്ളം മു​ട​ങ്ങി​യ​ത് കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യ​ത്.

കൂ​ട്ടി​രി​പ്പു​കാ​ർ പു​റ​ത്ത് പോ​യി വെ​ള്ളം ശേ​ഖ​രി​ച്ച് രോ​ഗി​ക​ളു​ടെ പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൂ​ട്ടി​രി​പ്പു​കാ​ർ വെ​ളി​യി​ൽ പ​ണം കൊ​ടു​ത്താ​ണ് പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തി​യ​ത്. കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ കു​ടി​വെ​ള്ള വി​ത​ര​ണ ഏ​ജ​ൻ​സി​യി​ൽനി​ന്ന് അ​ഞ്ച് ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ചെ​ങ്കി​ലും അ​തും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ ന​ഷ്ട​പ്പെ​ട്ടു.​

തു​ട​ർ​ന്ന് വീ​ണ്ടും പൈ​പ്പ് ന​ന്നാ​ക്കി​യ ശേ​ഷം 10 ടാ​ങ്ക​ർ ലോ​റി വെ​ള്ളം അ​ടി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൈ​പ്പി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള പ​ണി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. രാ​ത്രി ഒ​മ്പ​തോ​ടെ വെ​ള്ള​മെ​ത്തു​മെ​ന്ന പ്ര​തീക്ഷ​യി​ലാ​ണ് രോ​ഗി​ക​ൾ.

District News

എടാംപറന്പ് ശുദ്ധജലപദ്ധതിയിൽനിന്നുള്ള പൈ​പ്പ്‌ലൈ​ൻ പൊ​ട്ടി ജ​ല​വി​ത​ര​ണം മു​ട​ങ്ങി

ആ​ല​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​പ​ദ്ധ​തി​യാ​യ ഗാ​യ​ത്രി​പ്പു​ഴ എ​ടാം​പ​റ​മ്പ് ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യി​ൽനി​ന്ന് പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള പൈ​പ്പ്‌ലൈ​ൻ പൊ​ട്ടി ജ​ല​വി​ത​ര​ണം മു​ട​ങ്ങി.

എ​ടാം​പ​റ​മ്പ് ത​ട​യ​ണ​യി​ൽനി​ന്ന് മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ന​ടു​ത്തു​ള്ള സം​ഭ​ര​ണി​യി​ലെ​ത്തി​ച്ചാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൈ​പ്പി​ന്‍റെ തു​രു​മ്പി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ വി​ള്ള​ലു​ക​ളു​ണ്ടാ​യ​തി​നെ വെ​ള്ളം കു​ടു​ത​ലാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ജ​ലവി​ത​ര​ണം മു​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ഗാ​യ​ത്രി​പ്പു​ഴ എ​ടാം​പ​റ​മ്പ്, വാ​ലി​പ്പ​റ​മ്പ് പ​ദ്ധ​തി​ക​ളി​ൽ നി​ന്നും നാ​ൽ​പ​തോ​ളം കു​ഴ​ൽ​ക്കി​ണ​ർ പ​ദ്ധ​തി​ക​ളി​ൽ നി​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ലെ വെ​ള്ളം താ​ഴ്ന്ന​തോ​ടെ പ​ല പ​ദ്ധ​തി​ക​ളി​ൽനി​ന്നു​ള്ള ജ​ല​വി​ത​ര​ണ​വും മു​ട​ങ്ങു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന ജ​ല​പ​ദ്ധ​തി​യി​ൽനി​ന്നു​ള്ള ജ​ല​വി​ത​ര​ണ​വും മു​ട​ങ്ങി​യ​ത്.പൊ​ട്ടി​യ പൈ​പ്പ് ലൈ​ൻ ന​ന്നാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. പ​ല​യി​ട​ത്തും പൊ​ട്ടി​യ ഭാ​ഗ​ത്തു​കൂ​ടി ശു​ദ്ധ​ജ​ല​ത്തി​ൽ മാ​ലി​ന്യം ക​ല​രു​ന്നു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്.

Kerala

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് കു​ടി​വെ​ള്ളം മു​ട​ങ്ങി​ല്ല; പ​മ്പ് ഹൗ​സി​ലെ അ​റ്റ​കു​റ്റ​പ​ണി മാ​റ്റി​വ​ച്ചു  

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് കു​ടി​വെ​ള്ളം മു​ട​ങ്ങി​ല്ല. ത​മ്മ​നം പ​മ്പ് ഹൗ​സി​ലെ അ​റ്റ​കു​റ്റ പ​ണി​യെ തു​ട​ർ​ന്ന് ഇ​ന്ന് മു​ത​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ളം മു​ട​ങ്ങു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​റ്റ​കു​റ്റ​പ​ണി മാ​റ്റി​വ​ച്ച​താ​യി കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ര്‍​പ​റേ​ഷ​ന്‍ ഡി​വി​ഷ​നു​ക​ൾ​ക്ക് പു​റ​മേ ചേ​രാ​നെ​ല്ലൂ​ര്‍, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം ല​ഭി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യു​ള്ള വി​ദ​ഗ്ധ​രു​ടെ അ​ഭാ​വ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

 

District News

വൈ​ദ്യു​തി നി​ല​ച്ചു; പേരൂർക്കടയിൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി

പേ​രൂ​ര്‍​ക്ക​ട: വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ച​തോ​ടെ പേ​രൂ​ര്‍​ക്ക​ട വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ര്‍​ണ​മാ​യും മു​ട​ങ്ങി. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തു മു​ത​ലാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​പ്പെ​ട്ട​തോ​ടെ കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ട​ത്.

സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്നു ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന കു​ട​പ്പ​ന​ക്കു​ന്ന്, പൂ​മ​ല്ലി​യൂ​ര്‍​ക്കോ​ണം, എ​ന്‍​സി​സി റോ​ഡ്, എം​എ​ല്‍​എ റോ​ഡ്, പാ​തി​രി​പ്പ​ള്ളി, ഇ​ര​പ്പു​കു​ഴി, ക​ല്ല​യം, മു​ക്കോ​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ​നി​ല​യി​ലാ​യ​ത്. വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ ത​ട​സ​മാ​ണ് പ​മ്പിം​ഗ് മു​ട​ങ്ങി കു​ടി​വെ​ള്ള​വി​ത​ര​ണം നി​ല​ച്ച​തി​നു കാ​ര​ണ​മെ​ന്നു സെ​ക്ഷ​ന്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.‌

Latest News

Corehub Up